താഷ്കന്റ്: 2027 എഎഫ്സി അണ്ടർ-20 ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള യോഗ്യതാ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ സിറിയയാണ് ഇന്ത്യയുടെ എതിരാളികൾ. ആതിഥേയരാ യ ഉസ്ബക്കിസ്ഥാനും ബംഗ്ലാദേശുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. 2006നുശേഷം എഎഫ്സി അണ്ടർ-20 ഏഷ്യൻ കപ്പിനു യോഗ്യത നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
1974ൽ ഇറാനുമായി കിരീടം പങ്കിട്ടുകൊണ്ട് ഈ ടൂർണമെന്റിൽ മികച്ചൊരു ചരിത്രം കുറിച്ച ഇന്ത്യക്ക് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടൂർണമെന്റിന് യോഗ്യത നേടാനായിട്ടില്ല.
എട്ടു ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും മികച്ച ഏഴു രണ്ടാം സ്ഥാനക്കാരുമാണ് ഏഷ്യൻ കപ്പിനു യോഗ്യത നേടുന്നത്.